ന്യൂഡൽഹി: "പറ്റിയില്ലെങ്കിൽ രാജിവെച്ചു പോകൂ, ഞങ്ങൾ വേറെ ആളെ നോക്കിക്കൊള്ളാം" എന്ന സാമൂഹിക മാധ്യമ പ്രസ്താവനയുടെ പേരിൽകെപിസിസി പ്രസിഡൻ്റും മുതിർന്ന അഭിഭാഷകനും സംസ്ഥാന വൈദ്യുതി - പരിസ്ഥിതി വകുപ്പു മന്ത്രിയുമായ സണ്ണി ജോസഫിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതി ബാർ അസോസ്സിയേഷൻ നീക്കം തുടങ്ങി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായി എക്സിൽ കോൺഗ്രസിന്റെ കേരള ഘടകത്തിൻ്റെ പേരിൽ വന്ന ഒരു പോസ്ടിങ്ങാണ് വിവാദമായത്. ക്രിമിനൽ കോടതി അലക്ഷ്യ ഹർജി നൽകാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ തീരുമാനിച്ചു.
ഹർജി ഫൈൽ ചെയ്യുന്നതിനായി അറ്റോർണി ജനറൽ ആർ..വെങ്കിട്ടരമണിയുടെ അനുമതി തേടി കത്ത് നൽകും. അറ്റോർണി ജനറൽ അനുമതി നൽകിയാൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സുപ്രീം കോടതിയിൽ നേരിട്ട് ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കും. ചീഫ് ജസ്റ്റിസിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും അദ്ദേഹം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പോസ്റ്റ് ജുഡീഷ്യറിയെ അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
'പറ്റിയില്ലെങ്കിൽ രാജിവെച്ചു പോകൂ, ഞങ്ങൾ വേറെ ആളെ നോക്കിക്കൊള്ളാം' എന്ന തരത്തിലുള്ള പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. വിവാദം ഉയർന്നതോടെ കെപിസിസി ഈ പോസ്റ്റ് ഉടൻ തന്നെ നീക്കം ചെയ്യുകയും കൈയബദ്ധമാണെന്ന രീതിയിൽ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ കോൺഗ്രസ് ദേശീയ നേതൃത്വം ഈ പരാമർശത്തിൽ നിന്ന് അകലം പാലിച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകാൻ ആണ് ബാർ അസോസിയേഷൻ തീരുമാനം. അക്കൗണ്ട് കൈകാര്യം ചെയ്തവർ എടുത്തു ചാടി നടത്തിയ പോസ്ടിങ്ങ് ആണെങ്കിലും, പിൻവലിച്ചിട്ടും നിയമ നടപടിയുമായി മുന്നോട്ട് പോയാൽ നിയമ പോരാട്ടം ശക്തമായിരിക്കുമെന്നാണ് കോൺഗ്രസ് നിലപാട്
Supreme Court Bar Association to give work to Sunny Lawyer. Also moves to file criminal contempt of court.






















